KADUTHURUTHY KNANAYA CATHOLIC CHURCH AND NEW DELHI; FRANCHISES OF NORTHIST BISHOPS? PROTECT THESE AND OUR GLOBAL KNANAYA PROVINCES FROM EXTINCTION FOLLOWED BY THE SYRO-MALABAR COLONIALISM.
Report
Report

ക്നാനായ ഗ്ലോബൽ ഫോറം; നാഷണൽ കൗൺസിൽ മീറ്റിംഗ് റിപ്പോർട്ട്-1

2019 ഡിസംബർ 13 ന് ഹൂസ്റ്റണിൽ സംഘടിപ്പിക്കപ്പെട്ട ക്നാനായ ഗ്ലോബൽ ഫോറത്തിന്റെ പ്രഥമ നഷണൽ കൗൺസിൽ മീറ്റിംഗ്, സംഘടനയുടെ ആശയ പ്രചാരണവും നടത്തിപ്പും ഏകോപിപ്പിക്കുന്നതിനായി ശ്രീ.ടോമി മ്യാൽക്കരപ്പുറത്തിനെയും ശ്രീ.തോമസ് ചെറുകരയെയും ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയുണ്ടായി.

കൺവെൻഷനുകൾ നടത്തുക, അമേരിക്കൻ ക്നാനായ കത്തോലിക്കരുടെ കലാ-സാംസ്കാരിക നിലവാരം ഉയർത്തുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ഡി.കെ.സി.സി.യും കെ.സി.സി.എൻ.എ.യും നടത്തുന്ന സേവനങ്ങൾ പ്രശംസനീയമാണ്. എന്നാൽ, കോട്ടയം അതിരൂപതയുടെ കീഴിൽ സ്ഥാപിക്കേണ്ടതിന് പകരം, സീറോ മലബാറിന്റെ കീഴിൽ, ചിക്കാഗോയിലെ ക്നാനായ റീജിയൻ സ്ഥാപിച്ചതു മുതൽ നമ്മുടെ ക്നാനായ കത്തോലിക്കാ എൻഡോഗമി ആഗോള തലത്തിൽ നേരിടുന്ന അപചയം തടയാൻ വേണ്ടി അവർ നടത്തുന്ന ശ്രമങ്ങൾ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നില്ല. കോട്ടയം അതിരൂപതാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അലംഭാവം ആണ് അതിന് കാരണമെന്ന് മേൽപറഞ്ഞ യോഗം വിലയിരുത്തുകയുണ്ടായി.

വിദേശ രാജ്യങ്ങളിൽ ക്നാനായക്കാരുടെ മാത്രം പണചെലവിൽ വാങ്ങിയ പള്ളികളെല്ലാം ചതിയിലൂടെയും കുതന്ത്രങ്ങളിലൂടെയും സങ്കര പള്ളികളാക്കി മാറ്റി. കേരളത്തിന് പുറത്ത് ശക്തമായി പിടിച്ചു നിന്നിരുന്ന ഡൽഹി പോലും നോൺഎൻഡോഗമിയുടെ നീരാളി പിടുത്തത്തിൽ കുതറുന്ന കാഴ്ചയാണ് നമ്മൾ കഴിഞ്ഞ ആഴ്ചയിൽ കണ്ടത്.

ഇങ്ങനെയൊരു സാഹചര്യത്തിൽ ഡി.കെ.സി.സി.യുടെയും കെ.സി.സി.എൻ.എയുടെയും സമുദായ സംരക്ഷണ പ്രവർത്തനങ്ങളെ ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കാനുള്ള ഒരു ചാലക ശക്തി എന്ന നിലയ്ക്കാണ് ക്നാനായ ഗ്ലോബൽ ഫോറത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. ഉചിതമായ സമയം വരുമ്പോൾ ഞങ്ങളുടെ പ്രവർത്തനങ്ങളെയും പരിശ്രമ ഫലങ്ങളെയും ക്നാനായ ഗ്ലോബൽ ഫോറത്തെ തന്നെയും ഞങ്ങൾ കെ.സി.സി.എൻ.എയുടെ അസെറ്റ് ആക്കി മാറ്റും. We love KCCNA എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഞങ്ങളൊക്കെ അംഗങ്ങളാണ്. അത് തുടർന്നും അങ്ങനെ തന്നെയായിരിക്കും.

നിർണ്ണായക സമയത്ത് ഉത്തരവാദിത്ത പൂർണ്ണമായ സമുദായ സംരക്ഷണം ആരംഭിച്ച കെ.എസ്.എസ്.എസിനെ മാതൃ സംഘടന എന്ന നിലയിൽ ഉൾക്കൊണ്ടുകൊണ്ട് എല്ലാ കാര്യങ്ങളിലും എല്ലായ്പ്പോഴും കെ.എസ്.എസ്.എസുമായി യോജിച്ചു പ്രവർത്തിക്കാനും ആണ് ഞങ്ങൾ തീരുമാനം എടുത്തത്.

അടുത്ത മാസം കോട്ടയത്ത് കെ.എസ്.എസ്.എസ് നടത്തുന്ന സമ്മേളനവും പിന്നാലെ ലോസ് ആഞ്ചൽസിൽ നടത്തുന്ന ക്നാനായ കൺവെൻഷനും നമ്മുടെ സ്വന്തം കുടുംബ കാര്യം ആണ്. കഴിയുന്നത്ര പേർ അതിൽ പങ്കെടുത്ത് നമ്മുടെ പിതാക്കന്മാരുടെ മനസു മാറ്റാനുള്ള പ്രേരക ശക്തി ആയി മാറുവാൻ യോഗം എല്ലാ ക്നാനായ കത്തോലാക്കരെയും ആഹ്വാനം ചെയ്തു. ക്നാനായ കത്തോലിക്കാ അത്മായ ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുത് എന്ന ദൃഢമായ ആശയമാണ് ഞങ്ങൾ യോഗത്തിൽ പങ്കു വച്ചത്.

ക്നാനായ ഗ്ലോബൽ ഫോറത്തിന്റെ ആദ്യ ഘട്ടത്തിലെ കർമ്മ പരിപാടികൾ ഇനി പറയുന്നവയാണ്.

ക്നാനായ കത്തോലിക്കാ എൻഡോഗമിയുടെ അസ്ഥിത്വവും അകക്കാമ്പും പരമാവധി പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഒരു വെബ്സൈറ്റ് എത്രയും പെട്ടെന്ന് ഉണ്ടാകുക. ആ വെബ്സൈറ്റിന്റെ പ്രാരംഭഘട്ടം താഴെ പറയുന്ന നാല് ഡിവിഷനുകളും ആയാണ് ആരംഭിക്കുന്നത്.

1.നമ്മുടെ ഉറവിടവും ചരിത്രവും ജയ-അപചയങ്ങളുടെ നാൾവഴിയും സത്യസന്ധരായ ചരിത്രകാരന്മാരുടെ സഹായത്താൽ രേഖപ്പെടുത്തി വയ്ക്കാനുള്ള പേജ്.

2. നമ്മുടെ പാരമ്പര്യ ചടങ്ങുകളും പാട്ടുകളും കലാരൂപങ്ങളും സംരക്ഷിക്കാനുള്ള പേജ്.

3. മാർപ്പാപ്പായ്ക് കൊടുക്കാനുള്ള നമ്മുടെ ഓൺലൈൻ പെറ്റീഷൻ ലോകം എമ്പാടും ഉള്ള ക്നാനായ കത്തോലിക്കാ എൻഡോഗമസ് പ്രേമികൾക്ക് ഈ വെബ്സൈറ്റിൽ കയറി ഓൺലൈൻ സിഗ്നേച്ചർ ചെയ്യാൻ സൗകര്യം ഒരുക്കുന്ന പേജ്. ഓരോ രാജ്യത്തു നിന്നുള്ളവരുടെയും ഡേറ്റ തരം തിരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കുക പ്രധാനം ആണ്. കോട്ടയം അതിരൂപതയയുടെ അജപാലന അധികാര പരിധി ലോകത്തിൽ ക്നാനായ കത്തോലിക്കർ എവിടെ എല്ലാം ഉണ്ടോ അവിടേയ്ക്കെല്ലാം വ്യാപിപ്പിക്കുക എന്നതാണ് ഓൺ ലൈൻ പെറ്റീഷന്റെ കാതൽ.

4. ഓൺലൈൻ പത്രം. എല്ലാ ലോക രാജ്യങ്ങളിലും ഉള്ള നമ്മുടെ ആളുകൾക്ക് ഏതു സമയത്തും ന്യൂസ് അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം. 13 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ ആരംഭിച്ച എൻഡോഗമിയുടെ അപചയം യു.കെ.യിലും ഓസ്ട്രേലിയയിലും മറ്റു രാജ്യങ്ങളിലും ഉളള നമ്മുടെ ആളുകൾക്ക്‌ ഇപ്പോഴും മനസിലായിട്ടില്ല. വിവിധ പ്രദേശങ്ങളിൽ ഉള്ളവരെ ഒറ്റപ്പെടുത്തി വഞ്ചിക്കുന്നതും ചൂഷണം ചെയ്യുന്നതും കൃത്യമായ ആശയ വിനിമയഅതിലൂടെ തടയാൻ കഴിയും. ഇത്തരം കാര്യങ്ങളുടെ കൃത്യമായ സാക്ഷാൽക്കാരത്തിനായി വെബ്സൈറ്റ് കമ്മിറ്റി രൂപീകരിച്ചു.

നാട്ടിലെ Joint Christian Council-ന്റെ ചുവടു പിടിച്ച് അമേരിക്കൻ സീറോ മലബാർ അത്മായ അസോസിയേഷനുമായി ചേർന്നു പ്രവർത്തിച്ചുകൊണ്ട് വത്തിക്കാനിലേയ്ക്ക് ആദ്യത്തെ Joint Petition അയയ്ക്കാനായി സമിതിയെ നിയോഗിച്ചതാണ് രണ്ടാമത്തെ കാര്യം.

ജന്മവും കർമ്മവും എല്ലാം കൃത്യമായി നിർവചിക്കുന്ന എൻഡോഗമസ് ഭരണഘടന ഉണ്ടാക്കുക എന്നതാണ് മൂന്നാമത്തെ കാര്യം.

ക്നാനായ കത്തോലിക്കാ എൻഡോഗമിയുടെ അപചയത്തിന് പ്രാരംഭം കുറിച്ച അമേരിക്കയുടെ മണ്ണിൽ തന്നെ ഒരു ക്നാനായ ലൈബ്രറിയും മ്യൂസിയവും സ്ഥാപിക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ നാലാമത്തെ കാര്യം.

എൻഡോഗമി follow ചെയ്യണം എന്ന കാര്യത്തിൽ സ്വന്തം മക്കളോടു പോലും നമ്മൾ നിർബ്ബന്ധപൂർവ്വം ശാഠ്യം പിടിക്കില്ല. എന്നാൽ, എൻഡോഗമി follow ചെയ്യുന്ന ഒരാളിനോടെങ്കിലും "നീ സങ്കര പള്ളിയിൽ പോടാ" എന്ന് പിതാക്കന്മാർ ഉൾപ്പെടെ ഒരു കത്തോലിക്കനും പറയാൻ പാടില്ല. ഇതാണ് ക്നാനായ ഗ്ലോബൽ ഫോറത്തിന്റെ സംഘടനാ തത്വം. ഈ ആശയം കൃത്യതയോടെ നടപ്പിലാക്കിക്കൊണ്ട് അടുത്ത തലമുറയെ സ്വതന്ത്രരാക്കാൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം. ലോകത്തിലുള്ള എല്ലാ ക്നാനായ കത്തോലിക്കാ പള്ളികളും മിഷനുകളും ഒരേ സമയത്ത് ഒരേ സ്വരത്തിൽ ഈ ദൗത്യം ഏറ്റെടുക്കാൻ നാഷണൽ കൗൺസിൽ ആഹ്വാനം ചെയ്തു.

Article

Church ആക്റ്റും സംശയങ്ങളും

എന്താണ് church ആക്റ്റ്

Church ആക്റ്റ് എന്നത് ക്രിസ്ത്യൻ സഭകളുടെ സ്വത്തു ഭരിക്കുന്നതുമായി ബന്ധപ്പെട്ടു ജസ്റ്റിസ് vr കൃഷ്ണയ്യർ 2009 ഇൽ തയ്യാറാക്കിയ കരട് നിയമം ആണ് ആരാണ് church ആക്റ്റ് പാസ്സ് ആക്കേണ്ടത്

കേരള നിയമസഭ

church ആക്റ്റ് പാസ്സ് ആകാൻ എന്തൊക്കെ കടമ്പടകൾ ഇനി വേണം

Church ആക്റ്റ് കേരള മന്ത്രിസഭയുടെ പരിഗണന ഇൽ ഇരിക്കുന്നു, മന്ത്രിസഭ ഒപ്പിട്ടാൽ നിയമസഭയിൽ എത്തുകയും ,തുടർന്ന് ഗവർണ്ണർ ഒപ്പിട്ടാൽ നിയമം നിലവിൽ വരികയും ചെയ്യും

church ആക്റ്റ് ഭരണഘടന അനുസൃതം ആണോ

തീർച്ചയായും ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 26 clause d ഇൽ പറഞ്ഞിട്ടുള്ള മതങ്ങളുടെ സ്വത്തുക്കൾ ഭരിക്കപ്പെടാൻ ഒരു സിവിൽ നിയമം ആണ് church ആക്റ്റ്

church ആക്റ്റ് മൗലിക അവകാശമാണോ

ആർട്ടിക്കിൾ 12 മുതൽ 35 വരെ ആണ് മൗലിക അവകാശങ്ങളുടെ പട്ടിക ,church ആക്റ്റ് അതിൽ ഉൾപ്പെടുന്നു.

church ആക്റ്റ് ഏതെങ്കിലും സർക്കാരിന് നിഷേധിക്കാൻ കഴിയുമോ

ഒരിക്കലും കഴിയില്ല ,ഒരു പക്ഷെ വൈകിപ്പിക്കാം പക്ഷെ പാസ്സ് ആക്കാതെ ഇരിക്കാൻ കഴിയില്ല

യാക്കോബായ സഭയെ സംബന്ധിച്ച് church ആക്ടന്റെ പ്രസക്തി എന്താണ്

ഇപ്പോഴത്തെ സാഹചര്യത്തിൽ church ആക്റ്റ് വന്നാൽ യാക്കോബായ സഭക്ക് നഷ്ടപ്പെട്ട പള്ളികൾ തിരിച്ചു കിട്ടും എന്നത് തന്നെ ഗുണം

church ആക്റ്റ് വന്നാൽ പള്ളികൾ എങ്ങനെ തിരിച്ചു കിട്ടും

2017 july 3 വിധി പ്രകാരം മലങ്കര സഭയുടെ പള്ളികൾ കോട്ടയം കാതോലിക്ക തലവൻ ആയിട്ടുള്ള trust ഇലെ അംഗങ്ങൾ ആണ് ,എന്നാൽ church ആക്റ്റ് വരുമ്പോൾ ഓരോ ഇടവകയും ഓരോ trust ആയി മാറുകയും തങ്ങളുടെ ആത്മീയ ഭരണം നിർവഹിക്കാൻ ഉള്ള നേതൃത്വം അവർക്ക് തിരഞ്ഞെടുക്കുകയും ചെയ്യാം

church ആക്റ്റ് വന്നാൽ സർക്കാർ വിശ്വാസത്തിൽ ഇടപെടുമോ

ഒരിക്കലുമില്ല ,ആത്മീയ കാര്യങ്ങൾ തീരുമാനിക്കാൻ അതതു ഇടവ കൾക്കു ആയിരിക്കും സ്വാതന്ത്ര്യം ,പക്ഷെ കൃത്യമായ audit നടത്തി സർക്കാർ നിയോഗിക്കുന്ന കമ്മീഷണർ മുൻപാകെ കണക്കു കാണിക്കേണ്ടി വരും

ഓർത്തോഡ്സ് വിഭാഗം ഇടവക റെജിസ്ട്രർ അട്ടിമറിച്ചാൽ church ആക്റ്റ് വരുമ്പോ എന്തു സംഭവിക്കും

ഇടവക register, മാമോദീസ രജിസ്റ്റർ, വിവാഹ രജിസ്റ്റർ മുതലായവ നോട്ടറിയെ കൊണ്ടു അറ്റെസ്റ് ചെയ്തു കോപ്പി എടുത്തു സൂക്ഷിക്കുക ,ഇടവക രജിസ്റ്റർ ഓർത്തോഡ്സ് വിഭാഗം അട്ടിമറിച്ചാൽ നമ്മുക്ക് കോടതിയിൽ ചോദ്യം ചെയ്യാം ,ഏറ്റവും ഒടുവിൽ കണ്യാട്ടുനിരപ്പു പള്ളിയിൽ കോടതി നമ്മുടെ ആവശ്യം സ്വീകരിക്കുകയും ഇടവക രജിസ്റ്ററിൽ നമ്മുടെ ഇടവക അംഗങ്ങളെ ഉള്പെടുത്തി തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ് ആകുകയും ചെയ്തു.

church ആക്റ്റ് കോടതി വഴി നേടി എടുക്കാൻ കഴിയുമോ

തീർച്ചയായും, എല്ലാ മൗലിക അവകാശങ്ങളും കോടതി വഴി നേടി എടുക്കാൻ കഴിയും ,church ആക്ട് ഉം അങ്ങനെ തന്നെ

church ആക്റ്റ് നടപ്പിലാക്കാൻ നാം എന്തു ചെയ്യണം

Church ആക്ടിന് വേണ്ടി എല്ലാ ക്രിസ്ത്യൻ സഭകളിലും സംഘടനകൾ ഉണ്ട് ,യാക്കോബായ സഭയിൽ MACCABI ഉണ്ട് ,church ആക്റ്റ് പാസ്സ് ആക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ നവംബർ 27 നു തിരുവനന്തപുരം നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം നാം വിജയിപ്പിക്കണം

സമരം അല്ലാതെ മാർഗം ഉണ്ടോ

തീർച്ചയായും നമ്മൾ നിയമപരമായി കോടതിയെ സമീപിക്കും, പക്ഷെ അതിനുമുമ്പ് church ആക്റ്റ് ഒരു ആവശ്യം ആണെന്ന് സർക്കാരിനും പൊതുസമൂഹത്തിനു ബോധ്യപ്പെടുത്താൻ വേണ്ടി ആണ് ഈ സമരം.

church ആക്റ്റ് 2017 july 3 കോടതിവിധി മറികടക്കാൻ ഉള്ള നിയമനിർമ്മാണം ആണോ

ഒരിക്കലുമല്ല, church ആക്റ്റിന് മലങ്കര സഭ തർക്കവുമായി യാതൊരു ബന്ധവുമില്ല, പക്ഷെ church ആക്റ്റ് പാസ്സ് ആകുമ്പോൾ സഭകളുടെ വ്യക്തിഗത ഭരണഘടന അപ്രസക്തമാവുകയും അതു വഴി യാക്കോബായ സഭ 1934 ന്റെ പിടിയിൽ നിന്നും മോചനം നേടുകയും ചെയ്യും

church ആക്ടനെ എന്തുകൊണ്ട് യാക്കോബായ മെത്രാന്മാർ അംഗീകരിക്കുന്നില്ല

ഇതിനുള്ള ഉത്തരം നാം സ്വയം കണ്ടുപിടിക്കണം ,church ആക്റ്റ് വന്നാൽ സാമ്പത്തിക കാര്യങ്ങൾ സുതാര്യം ആകുന്നതും ,കേവലം ഒരു റമ്പാൻ ഇടപെട്ടു നൂറ്റുണ്ടാകൾ നീണ്ട സഭ തർക്കം അവസാനിപ്പിക്കുന്നതും എല്ലാം കാരണം ആയേക്കാം

church ആക്ടനെ പറ്റിയുള്ള സംശയങ്ങൾ തീർക്കാൻ എന്തു ചെയ്യണം

Church ആക്റ്റ് ക്ലാസ്സുകളിൽ പങ്കെടുക്കുക ചോദ്യങ്ങൾ ചോദിക്കുക, മെത്രാന്മാർ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ല ,ചോദ്യം ചോദിക്കുന്നത് പോലും അവർക്ക് താൽപര്യമില്ല ,എന്നാൽ church ആക്റ്റ് ക്ലാസുകളിൽ നിങ്ങൾക്ക് എല്ലാ ചോദ്യങ്ങളും ചോദിക്കാം ,നിയമം ഉദ്ധരിച്ചു തെളിവുകൾ നിരത്തി നിങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കും

Blog
Names
Origins and traditions
Thomas of Cana Receives Priveleges from Cheraman Perumal
Upcoming Events
  • Knanaya Global Forum Florida Summit: July 4 2020
  • KCCNA Convention!: July 23 - 26 2020
  • Knai Thomman Statue And Knanaya Museum In Houston, Texas, USA.
© 2024 KNANAYA GLOBAL FORUM, All Rights Reserved. Powered by Elicyns.